കാക്കനാട്: എറണാകുളം ആര്‍.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കാക്കനാട് ചില്‍ഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടല്‍ ആര്യാസ് താല്‍ക്കാലികമായി അടച്ചുപൂട്ടി.തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്. 50,000 രൂപ പിഴയടക്കാനും നിര്‍ദേശിച്ചു. വൃത്തിഹീനമായ ഹോട്ടലും പരിസരവും ശുചീകരിക്കാൻ മൂന്നുദിവസം സമയം അനുവദിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇവിടെനിന്ന് നെയ്റോസ്റ്റും ചട്ണിയും കഴിച്ച ആര്‍.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവുമുണ്ടായത്. ഇവര്‍ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സ തേടി.
ചട്ണിയില്‍ നിന്നുള്ള അണുബാധയാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നതായി നഗരസഭ ആരോഗ്യവിഭാഗം പറഞ്ഞു. ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ സഹദേവന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണ സാമ്ബിളുകള്‍ ശേഖരിച്ചു. കാക്കനാട് ചില്‍ഡ്രൻസ് ഹോമിനു സമീപത്തെ ആര്യാസ് ഹോട്ടലില്‍ പരിശോധനക്കെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍