ഇടുക്കി: നെടുങ്കണ്ടത്ത് ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെ സദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എട്ട് വിദ്യാര്‍ത്ഥികളെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവിയലില്‍ ചേന ഉപയോഗിച്ചത് മൂലമുണ്ടായ അലര്‍ജിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചു. അലര്‍ജിയുടെ ലക്ഷണങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ കണ്ടത്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.