കാക്കനാട് യുവാവിന് ഭക്ഷ്യവിഷബാധ

Kerala

കൊച്ചി: വീട്ടിലെ ഊണ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചയാൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരുമ്പനം സെസ്സിലെ ജീവനക്കാരൻ അമൽരാജിനാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഇദ്ദേഹം കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. അമൽ രാജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

അതേസമയം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍ വന്നിരുന്നു.
ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *