കൊച്ചിയിൽ ഷവർമ കഴിച്ച ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിൽ

Breaking Kerala

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിൽ. കോട്ടയം പാലാ സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള ആശുപത്രിയിലെ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി കാക്കനാട് മാവേലിപുരത്തെ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ ഷവർമ കഴിച്ച ശേഷമാണ് യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ഗുരുതരാവസ്ഥയിലായ രാഹുലിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായ സ്ഥിതിയിലാണ്. യുവാവിന് രണ്ട് തവണ ഹൃദയാഘാതവും സംഭവിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. നഗരസഭ ഹോട്ടൽ പൂട്ടിച്ചു. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *