ഭക്ഷണത്തിന് വേണ്ടി ഭിക്ഷ യാചിച്ചിട്ടുണ്ട് എന്ന് നടി വിദ്യ ബാലന്‍

Uncategorized

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യാ ബാലൻ. ഒരു പന്തയത്തിന്റെ ഭാ​ഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാ​ഗമായതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നിൽ ഈ ബെറ്റ് വരുന്നത്.

”ഒബ്‌റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ തുടർച്ചയായി മുട്ടി, ഞാനൊരു നടിയാണെന്നു അവർക്കറിയില്ലാരുന്നു.

എനിക്ക് വിശക്കുന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ അവർ എനിക്ക് നേരെ മുഖം തിരിക്കുകയായിരുന്നു ചെയ്തത്. ഞാൻ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാർ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ഞാൻ ആ പന്തയത്തിൽ വിജയിച്ചു.”, എന്നാണ് വിദ്യാ ബാലൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *