ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ തെലുങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. നിലവിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് സർക്കാരാണ് ഭരണത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസ് മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ട് ആണ് ഭരണത്തിലുള്ളത്.
മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നും നടക്കും. തെലങ്കാനയില്‍ നവംബര്‍ 30 നും രാജസ്ഥാനില്‍ 23 നുമാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍.