ശ്രീനഗർ: ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. കുപ്വാര ജില്ലയിലെ മച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്ട. ഇവർ ലഷ്കർ ഇ തൊയ്ബ ഭീകരരാണെന്ന് ജമ്മു കശ്മീർ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് കുമാർ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത്. തുടർന്നായിരുന്നു ഏറ്റുമുട്ടൽ നടന്നത്. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. മേഖലയിൽ സുരക്ഷ ശക്തമാക്കി.