കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ചു ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍

Kerala

കൊല്ലം: ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് ഒരു സ്ത്രീ വിളിച്ചത്. നമ്പര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറി.

കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *