കേരള തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ് നാട് ബോട്ടിനെ വിഴിഞ്ഞത്ത് നിന്നും ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. നിയമലംഘനത്തിനുള്ള പിഴ ഈടാക്കിയ ശേഷം ബോട്ട് വിട്ടയച്ചു. ഫിഷറീസ് ഡയറക്ടർ ഓഫീസിലെ ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ (മറൈൻ) ശ്രീ.താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മറൈൻ) ശ്രീമതി. സോഫിയ മാർഗരറ്റ്, വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. രാജേഷ് എസ്. എന്നിവരുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിന്റെ വിഴിഞ്ഞത്തെ മറൈൻ ആംബുലൻസിൽ പട്രോളിംഗ് നടത്തവേയാണ് ബോട്ട് വിഴിഞ്ഞം തീരത്തിന് സമീപത്ത് വച്ച് പിടിയിലാകുന്നത്.
കേരള തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ബോട്ടിനെ ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി
