മീൻവല്ലത്ത് റബർമരങ്ങൾ നശിപ്പിച്ച് കാട്ടാനകൾ

Local News

കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മീൻവല്ലം പ്രദേശത്ത് കാട്ടാനക്കൂട്ടം
റബർകൃഷി യിൽ നാശം വിതയ്ക്കുന്നു. കഴിഞ്ഞദിവസം രാത്രിയിലെത്തിയ കാട്ടാനകൾ 250ഓളം റബർമരങ്ങൾ
നശിപ്പിച്ചു.കല്ലുപാലം സാജൻ.കെ.ജോണിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ്
കാട്ടാനകളുടെ താണ്ഡവുമുണ്ടായത്.

നശിച്ചവയിൽ അധികവും ഏഴുവർഷം വളർച്ചയെത്തി ടാപ്പിംങ് നടന്നുവരുന്ന മരങ്ങളാണ്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികൾ ആനകൾ റബറിന്റെ തൊലി കുത്തിപൊളിച്ച തിന്നതാണ് കാണുന്നത്. തൊലിനഷ്ടപ്പെട്ട
മരങ്ങൾ ആദായത്തിന് ഉപകരിക്കുംവിധം
പഴയസ്ഥിതിയിലെത്തില്ലെന്ന് കർഷകർ പറയുന്നു.

അതേസമയം പത്തോളം വരുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കുന്നത് മലയോര കർഷകരുടെ ആശങ്ക ഇരട്ടിപ്പിക്കു കയാണ്. കൃഷിക്ക് മാത്രമല്ല മനുഷ്യജീവനും കാട്ടാന
ഭീഷണിയായി മാറികഴിഞ്ഞു.കഴിഞ്ഞദിവസം ചുള്ളിയാംകുളത്ത് കാട്ടാന ആക്രമണത്തിൽ മരുതംകാട് മാളിയേ ക്കൽ ചാക്കോ ദേവസ്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
മാസങ്ങൾക്ക് മുമ്പ് മീൻവല്ല ത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പുല്ലാട്ട് വീട്ടിൽ സൻജു മാത്യു എന്ന യുവാവിന് പരിക്കേറ്റിരുന്നു.

കർഷകരുടെ ജീവനോപാധിയായ
കൃഷിക്കും ജീവനും ഭീഷണിയായി മാറുന്ന അപകടകാരികളായ
കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *