തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സമീപ കാലത്ത് കലണ്ടർ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാൽ. സ്വാഭാവിക ആഴം എന്നിവയെല്ലാം വിഴിഞ്ഞത്തിൻ്റെ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജ് നടപ്പാക്കി വരുന്നു. ആരംഭഘട്ടത്തിൽ 5000 പുതിയ തൊഴിൽ അവസരങ്ങളുണ്ടാകും. റിംഗ് റോഡ് അനുബന്ധമായി വികസനം വരുമെന്നും മന്ത്രി അറിയിച്ചു.
ഒക്ടോബർ നാലിന് ആണ് തുറമുഖത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഉദ്ഘാടനം മാറ്റിവച്ചിരുന്നു. ആദ്യ കപ്പൽ എത്താൻ വൈകുമെന്നതിനാലാണ് മാറ്റിവെച്ചത്. തുറമുഖത്തിന് വേണ്ട മൂന്ന് ക്രെയിനുകളുമായി ചൈനീസ് കപ്പൽ ഷെൻഹുവ എത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.