ലോകത്തെ ആദ്യ ‘പറക്കും കാര്‍’ പ്രവര്‍ത്തിപ്പിക്കാനുള്ള നിയമാനുമതി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് എന്ന കമ്ബനിക്ക്.
തങ്ങളുടെ ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വാഹനമായ മോഡല്‍ എ ഫ്ലൈയിംഗ് കാറിന് യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമാനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു.
2022 ഒക്ടോബറില്‍ അനാച്ഛാദനം ചെയ്‌ത Alef മോഡല്‍ A കാര്‍ റോഡുകളില്‍ ഓടിക്കാന്‍ കഴിയുന്നതിന് പുറമെ വേര്‍ട്ടിക്കല്‍ ടേക്ക്‌ഓഫും ലാൻഡിംഗും ചെയ്യാന്‍ സാധിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു.
ഇതിന് 200 മൈല്‍ (322 കിലോമീറ്റര്‍) ഡ്രൈവിംഗ് റേഞ്ചും 110 മൈല്‍ (177 കിലോമീറ്റര്‍) പറക്കാനുള്ള റേഞ്ചും ഉണ്ട്, രണ്ട് യാത്രക്കാരെ വഹിക്കാന്‍ കഴിയും വിധമാണ് ഈ പറക്കും കാറിന്‍റെ രൂപകല്പന.
300,000 യുഎസ് ഡോളര്‍ മുതലാണ് (2.46 കോടി രൂപ) മോഡല്‍ എ ഫ്ലയിംഗ് കാറിന്റെ വില ആരംഭിക്കുന്നത്. 150 ഡോളര്‍ (12,308 രൂപ) ടോക്കണ്‍ തുകയ്ക്ക് അലെഫിന്റെ വെബ്സൈറ്റ് വഴി ഇലക്‌ട്രിക് മോഡല്‍ മുൻകൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 1,500 യുഎസ് ഡോളറിന് (1.23 ലക്ഷം രൂപ) ബുക്ക് ചെയ്യുന്നവര്‍ക്ക് മുൻഗണന ലഭിക്കുമെന്നും കമ്ബനി പറയുന്നു.