എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉഗ്ര സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. വലിയ സ്ഫോടന ശബ്ദം കേട്ടതായി ആണ് നാട്ടുകാർ പറയുന്നത്. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.അതേസമയം സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഫോടനം നടന്നതിന് 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.
തൃപ്പൂണിത്തുറയിൽ ഉഗ്ര സ്ഫോടനം; രണ്ടുപേരുടെ നില ഗുരുതരം, സമീപത്തെ വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു
