പനജി: നോർത്ത് ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നാല് വിനോദ സഞ്ചാരികളുമുണ്ട്. അർപോറ പ്രദേശത്തെ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേ എന്ന നിശാക്ലബ്ബിലാണ് അർധരാത്രിയോടെ തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിലയിരുത്തൽ. അപകടത്തിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ തീപിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഗോവയിലെ നിശാക്ലബ്ബിൽ തീപിടിത്തം, 23 പേർക്ക് ദാരുണാന്ത്യം
