ഓടിടിയിൽ മികച്ച പ്രതികരണങ്ങളുമായി രശ്‌മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തിയ ‘ദി ഗേൾഫ്രണ്ട്’.ഇന്ന് മുതലാണ് നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. തിയറ്ററിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ആദ്യ ദിനം തന്നെ ഓടിടിയിൽ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ നവംബർ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ടോക്സിക് ബന്ധങ്ങളിൽ പെട്ടുപോകുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമയാണ് ‘ദി ഗേൾഫ്രണ്ട്’. സിനിമയുടെ കഥയെ കുറിച്ചും രാശ്മികയുടെ പ്രകടനത്തെ പറ്റിയും മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രശ്‌മികയും ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമാണെന്നാണ് ആളുകൾ പറയുന്നത്. രശ്മികയെയും ദീക്ഷിത് ഷെട്ടിയെയും കൂടാതെ അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിട്ടുണ്ട്.
രശ്‌മിക മന്ദാനയുടെ ‘ദി ഗേൾഫ്രണ്ട്’ ഒടിടിയിൽ ശ്രദ്ധ നേടുന്നു
