കൊരട്ടി : കേരളത്തിന്‍റെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന സുപ്രസിദ്ധ മരിയൻ തീല്‍ത്ഥാടന കേന്ദ്രമായ കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകയായ കൊരട്ടി മുത്തിയുടെ തിരുനാള്‍ 2023 ഒക്ടോബര്‍ 1 മുതല്‍ 31 വരെ ജപമാല മാസം മുഴുവനും വിവിധ പരിപാടികളോടെ നടത്തുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 11ന് കൊടികയറ്റം,14,15 തിയ്യതികളില്‍ തിരുന്നാള്‍,21,22 തിയ്യതികളില്‍ എട്ടാമിടം,28,29 തിയ്യതികളില്‍ പതിനഞ്ചാമിടം. ഒക്ടോബര്‍ 15 രാവിലെ 5ന് അത്ഭുതരൂപം എഴുന്നള്ളിക്കല്‍ നടക്കും.ഒക്ടോബര്‍ 2 തിങ്കള്‍ വൈകീട്ട് 5.30ന് പൂവന്‍കുല നേര്‍ച്ചയുടെ ചരിത്രസ്മരണ ഉണര്‍ത്തിക്കൊണ്ട് മേലൂര്‍ ദേവാലയത്തില്‍ നിന്നും പൂവന്‍കുല സമര്‍പ്പണം നടത്തും.
പത്രസമ്മേളനത്തില്‍ അസിസ്റ്റന്‍റ് വികാരി
ഫാദര്‍ അഖില്‍ മേനാച്ചേരി,ട്രസ്റ്റിമാരായ
നിജു ജോയി,ജോഫി ആന്‍റണി നാലപ്പാടന്‍,
കണ്‍വീനര്‍.ജോമോന്‍ ജോസ് പള്ളിപ്പാടന്‍
ജോയിന്‍റ് കണ്‍വീനര്‍ ദേവസ്സിക്കുട്ടി കവലക്കാട്ട് എന്നിവര്‍ പങ്കെടുത്തു.