കടുത്തുരുത്തി: വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ്സ് പള്ളിയിലെ ശദാബ്തി വർഷത്തിലെ പ്രധാന തിരുനാൾ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ പൂർവാധികം ഭംഗിയായി ആചരിക്കുന്നു. വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായു.ടെയും സംയുക്ത തിരുന്നാളിന്റെ കൊടിയേറ്റ് കർമ്മം 22 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി. ഫാദർ. തോമസ് പഴവക്കാട്ടിൽ നിർവഹിക്കും.
ഇലക്കാട് സെന്റ്. മേരിസ് ചർച്ച് വികാരി. ഫാദർ. ഡോമിനിക്ക് സാവിയോ കൊടിയേറ്റ് ദിനത്തിൽ ദിവ്യബലി അർപ്പിക്കുന്നു. തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 5.30 നു ജപമാല, 6. ന് ദിവ്യബലി, വിശുദ്ധ കുരിശിന്റെ നൊവേനയും, തിരുശേഷിപ്പ് വണക്കവും. പ്രധാന തിരുനാൾ ദിനങ്ങളായ 29 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ജപമാല 6 ന് ദിവ്യബലി കലാസന്ധ്യ.30 ന് വൈകുന്നേരം 4.45 ന് ജപമാല 5.30 ന് ദിവ്യബലി തുടർന്ന് മധുരംകാട് ജംഗ്ഷനിലേക്ക് വിശ്വാസ പ്രഘോഷണയാത്ര, പരിശുദ്ധ കുർബാനയുടെ ആശിർവാദം. ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 9.15 ന് ജപമാല.10.ന് ആഘോഷമായ തിരുനാൾ ദിവ്യബലി, പ്രദക്ഷിണം വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പരിശുദ്ധ കുർബ്ബനയുടെ ആശിർവാദം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.