ഫാ. ആൻ്റൺ ജോസഫ് ഇലഞ്ഞിക്കൽ കോട്ടപ്പുറം രൂപത പിആർഒ

Kerala Local News

കോട്ടപ്പുറം : കോട്ടപ്പുറം രൂപത പിആർഒ യായി ഫാ. ആൻ്റൺ ജോസഫ് ഇലഞ്ഞിക്കലിനെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കോട്ടപ്പുറം രൂപത കെസിവൈഎം ഡയറക്ടർ, അൾത്താര ബാലസംഘം ഡയറക്ടർ, ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ പള്ളി സഹവികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഫാ. റോക്കി റോബി കളത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറലായി നിയമിക്കപ്പെട്ടതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം.

ഇംഗ്ലീഷ് സാഹിത്യത്തിലും തത്വശാസ്ത്രത്തിലും ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവക ഇലഞ്ഞിക്കൽ ജോസഫ് – ബേബി ദമ്പതികളുടെ
മകനാണ്.

തുരുത്തൂർ സെൻ്റ് തോമസ്, തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി, മതിലകം സെൻ്റ് ജോസഫ് , കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, കൊടുങ്ങല്ലൂർ സെൻ്റ് തോമസ്, പള്ളിപ്പുറം മഞ്ഞുമാത പള്ളികളിൽ സഹവികാരിയായും കോട്ടപ്പുറം രൂപത മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ, രൂപത മുഖപത്രമായ ദിദിമോസിൻ്റെ എഡിറ്റർ – ഇൻ – ചാർജ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *