ഫാറ്റ് ടൈഗർ ഔട്ട്ലെറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.

Kerala Local News

കൊച്ചി: ക്വിക് സർവീസ് റെസ്റ്റോറന്റ് (ക്യു.എസ്.ആർ) ശൃംഖലയായ ഫാറ്റ് ടൈഗർ കൊച്ചിയിൽ പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചു. കാക്കനാട് – ഇൻഫോപാർക്ക് റോഡിൽ സുരഭി നഗറിൽ ആരംഭിച്ച പുതിയ ഫ്രാഞ്ചസി ഫാറ്റ് ടൈഗറിന്റെ സിഗ്നേച്ചർ രുചി വൈവിധ്യങ്ങൾ കൊണ്ട് ഭക്ഷണ പ്രേമികളുടെ ഇഷ്ട സങ്കേതമായി മാറിക്കൊണ്ടിരിക്കുകയാണ്.

22 നഗരങ്ങളിലായി 50-ൽ കൂടുതൽ ഫ്രാഞ്ചസികളാണ് നിലവിൽ ഫാറ്റ് ടൈഗറിനുള്ളത്. അടുത്ത രണ്ടര വർഷം കൊണ്ട് 200 ഫ്രാഞ്ചസികൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി സ്വദേശിയായ ക്യാപ്റ്റൻ ഫിലിപ്പും ഉത്തരേന്ത്യക്കാരിയായ ഭാര്യ കാഞ്ചി ഫിലിപ്പും ചേർന്നാണ് ഫ്രാഞ്ചസി നടത്തുന്നത്.ഗുണമേന്മയുള്ള ഭക്ഷണവും സമാധാനപരമായ അന്തരീക്ഷവുമായതിനാൽ കുടുംബമായി എത്തുന്നവർക്കും സന്തോഷത്തോടെ ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യവും ഔട്ട്ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരാണ് ഫാറ്റ് ടൈഗറിന്റെ സിഗ്നേച്ചർ ബർഗർ, റാപ്സ്, സൈഡ്സ് തുടങ്ങിയവയെല്ലാം തയ്യാറാക്കുന്നത്. ഓരോ ബൈറ്റിലും തനത് രുചി ലഭിക്കുന്നതിനായി ഏറ്റവും മികച്ച ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

നൈനിറ്റാളിലെ തന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് കഴിച്ച തനത് രുചിയുള്ള വിഭവങ്ങൾ പിന്നീട് ഫാറ്റ് ടൈഗറിൽ നിന്ന് അനുഭവിക്കാൻ കഴിഞ്ഞിരുന്നുവെന്നും അങ്ങനെയാണ് ഈ ഭക്ഷണ സംസ്കാരം കൊച്ചിയിലേക്കും എത്തിക്കാൻ തീരുമാനിച്ചതെന്നും കാഞ്ചി പറഞ്ഞു. മറ്റൊരു ഔട്ട്ലറ്റ് കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കാഞ്ചി കൂട്ടിച്ചേർത്തു.

കൊച്ചിയിൽ പുതിയ ഫ്രാഞ്ചസി ആരംഭിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫാറ്റ് ടൈഗറിന്റെ കോ ഫൗണ്ടറും ഡയറക്ടറുമായ സഹിൽ ആര്യ പറഞ്ഞു. ഏറ്റവും നല്ല അന്തരീക്ഷത്തിൽ സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. കൊച്ചിക്കാരെ സംബന്ധിച്ചിടത്തോളം ഫാറ്റ് ടൈഗർ ഒരു അവിഭാജ്യ ഘടകമായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *