വിളിച്ചു വരുത്തി ഫാറൂഖ് കോളേജ് അപമാനിച്ചുവെന്ന സംവിധായകൻ ജിയോ ബേബിയുടെ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ കമൽ. സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചത് അപലപനീയമാണ്.
സിനിമ രംഗത്ത് സങ്കുചിതമായ മതചിന്തകൾ തിരുകിക്കയറ്റി അപകടപ്പെടുത്താൻ ശ്രമിക്കരുത്. സാംസ്കാരിക രംഗത്ത് ഭൂഷണമായ നടപടിയല്ല ഇതെന്നും കമൽ കൂട്ടിച്ചേർത്തു. കൊച്ചി അന്താരാഷ്ട്ര പുസ്കോത്സവ വേദിയിൽ നടന്ന ‘സംവിധായകരുടെ ലോകം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.