നെൽ കർഷകർ പ്രതിസന്ധിയിൽ; വില കിട്ടുന്നതിൽ ആശങ്ക

Kerala

കടുത്തുരുത്തി: ഒന്നാം ഘട്ടം നെല്ല് സംഭരണത്തിന് രജിസ്ട്രഷൻ ആരംഭിച്ചെങ്കിലും ഈ വർഷം നെല്ല് വില എത്ര നൽകണമെന്ന് കൃഷി വകുപ്പോ, സപ്ലൈക്കോയോ ഇതുവരെയും തീരുമാനിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച മിനിമം സപ്പോർട്ടിംഗ് പ്രൈസായ 1.43 രൂപാ ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച താങ്ങുവില മുഴുവൻ കർഷകർക്ക് നൽകുകയാണെങ്കിൽ ഈ സീസൺ മുതൽ ഒരു കിലോക്ക് 31.47 രുപാ ലഭിക്കണം. എന്നാൽ കഴിഞ്ഞ സീസണിൽ ലഭിച്ചത് 28.32 രൂപ മാത്രമാണ്. രജിസ്ടേഷൻ ആരംഭിക്കുമ്പോൾ തന്നെ സപ്പൈക്കോയുടെ വെബ്സൈറ്റിൽ അതാത് സീസണിലെ വില പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അത് പ്രസീദ്ധീകരിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.

എന്നാൽ കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ കേരളവും താങ്ങുവില വർദ്ധിപ്പിക്കുമെങ്കിലും അതു കർഷകർക്ക് നൽകുന്നില്ല, എന്നു മാത്രമല്ല ഒരോ വർഷവും കുറക്കുകയാണ്. 20-21 ൽ കേരള വിഹിതം 8.80 രുപായാണ് നൽകിയത് അതിന് ശേഷം രണ്ടു വർഷമായി

സംസ്ഥാന സർക്കാർ 1.04 രാപാ വർദ്ധിപ്പിച്ചെങ്കിലും കഴിഞ്ഞ സീസണിൽ സംസ്ഥാന വിഹിതമായി നൽകിയത് 7.92 രുപാ. 20.21 ൽ ഉണ്ടായിരുന്നതിനേക്കാളം 1.12 രുപാ കുറച്ചാണ് നൽകിയത്.

2020-21 വർഷം ഒരു കിലോ നെല്ലിന് ലഭിച്ചത് 27.48 രൂപായാണ്. കേന്ദ്ര സർക്കാർ 18.68 ഉം സംസ്ഥാന സർക്കാർ 8.80 രൂപയുമാണ് സബ്സിഡി നൽകിയത്. അതിന് ശേഷം ഇരു സർക്കാരും ഓരോ വർഷം മിനിമം സപ്പോർട്ടിഗ് പ്രൈസ് (എം.എസ്.പി ) വർദ്ധിപ്പിച്ചെങ്കിലും അതു മുഴുവനും സപ്ലൈക്കോ കർഷകർക്ക് നൽകിയിരുന്നില്ല.

2021-22 ൽ കേന്ദ്രസക്കാർ 52 പൈസായും, കേരളം 72 പൈസായും നെല്ലിന് താങ്ങുവില പ്രഖ്യാപിച്ചു, എന്നാൽ അതുൾപ്പെടെ ലഭിക്കേണ്ടത് 28.72 രൂപായാണ് എന്നാൽ കർഷകർക്ക് നൽകിയത് 28 രൂപ മാത്രമാണ്. കേരളം പ്രഖ്യാപിച്ച 72 പൈസാ നൽകിയില്ല.

2022-23 ലും ഇരു സർക്കാരുകൾ നെല്ലിന് വില വർദ്ധിപ്പിച്ചു. കേന്ദ്രം ഒരു രുപാ വർദ്ധിപ്പിച്ചപ്പോൾ കേരളം 20 പൈസായും, കയറ്റുകൂലിയായി 12 പൈസായും വർദ്ധിപ്പിച്ചെങ്കിലും കർഷകർക്ക് ലഭിച്ചത് 28.32 രുപാ മാത്രം. നൽകേണ്ടത് 30.04 രൂപായാണ്. കഴിഞ്ഞ ജൂണിൽ കേന്ദ്ര സർക്കാർ 1.43 രുപാ കുടി വർദ്ധിപ്പിച്ചിട്ടുണ്ട്.ഇത് ഉൾപ്പെടെ ഒന്നാം സീസണിൽ കർഷകർക്ക് ലഭിക്കേണ്ടത് 31.47 രുപായാണ്. 2020-21 ൽ 8.80 രൂപയായായിരുന്ന സംസ്ഥാന വിഹിതം. തുടർന്നുള്ള രണ്ട് വർഷങ്ങളിൽ സംസ്ഥാന സർക്കാർ 1.04 രാപാ വർദ്ധിപ്പിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ സംസ്ഥാന വിഹിതമായി നൽകിയത് 7.92 രുപാ മാത്രം. കേന്ദ്ര വിഹിതം 21.63 ഉം സംസ്ഥാന സർക്കാരിൻ്റെ വിഹിതം 9.84 രൂപായും ചേർത്ത് ഈ സീസണിൽ 31.47 രുപാ നൽകണം.ഈ സീസണിൽ എത്ര രുപാ ലഭിക്കുമെന്നാറിയത്ത ആശങ്കയിലാണ് കർഷകർ. ഇതിനിടയിൽ കഴിഞ്ഞ വർഷം സപ്ലെകോ സംഭരിച്ച നെല്ലിൻ്റെ പണം മുഴുവനും കർഷകർക്ക് ഇതുവരെയും കൊടുത്ത് തീർന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *