1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങപ്പുലരിയിൽ കർഷകരെ അവരുടെ വീടുകളിലും കൃഷിയിടങ്ങളിലും എത്തി ആദരിച്ചു. വിവിധയിനം കാർഷിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവരെയാണ് ആദരിച്ചത്.
നെല്ല്, വാഴ കൃഷിയിൽ പ്രാവിണ്യം തെളിയിച്ച മനയ്ക്കലകത്ത് എം കെ രവീന്ദ്രൻ, കൊണ്ട കൃഷി, പച്ചക്കറി കൃഷികളിലെ പ്രവർത്തനത്തിന് വിമൽ ഭവനിൽ വിശ്വനാഥൻ, കൃഷ്ണശ്രീയിൽ ഉണ്ണികൃഷ്ണൻ, ക്ഷീര മേഖലയിലെ പ്രവർത്തനത്തിന് വസുമതി സുകുമാരൻ, കെ വി ബിജു എന്നിവരെയാണ് ആദരിച്ചത്. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് കർഷകരെ ആദരിച്ചു. സെക്രട്ടറി എൻ എൻ സുരേഷ് കുമാർ, കെ ആർ ദീപു കുമാർ, ജിജി സുരേഷ്, അരുൺ തുടങ്ങിയവർ പങ്കെടുത്തു.