ആലപ്പുഴ: തകഴിയില്‍ നെല്ലിൻ്റെ പ്രതിഫലം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകൻ കെ ജി പ്രസാദിൻ്റെ കുടുംബത്തിന് നല്‍കിയ ജപ്തി നോട്ടീസ് മരവിപ്പിച്ചു.മന്ത്രി കെ രാധാകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്. എസ് സി എസ്ടി വികസന കോര്‍പറേഷൻ നല്‍കിയ വായ്പ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ജപ്തി നോട്ടിസയച്ച സംഭവത്തില്‍ എസ്.സി/എസ്.ടി വികസന കോര്‍പറേഷനോട് മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടി.
പ്രസാദിൻ്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് ജപ്തി നോട്ടീസ് വന്നത്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെനന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. നവംബര്‍ 14 ന് കോര്‍പ്പറേഷനിറക്കിയ നോട്ടീസ് രണ്ട് ദിവസം മുൻപാണ് കുടുംബത്തിന് ലഭിച്ചത്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴില്‍ വായ്പയായി ഇവര്‍ ലോണ്‍ എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.
കൃഷി ചെയ്യുന്നതിനായി പലബാങ്കുകളിലും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെ 2023 നവംബറിലായിരുന്നു പ്രസാദ് ജീവനൊടുക്കിയത്.