കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി ബംഗാൾ സ്വദേശി പിടിയിലായി. അംസാദ് ഹുസൈൻ എന്നയാളാണ് പിടിയിലായത്. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം.