വ്യാജ പ്രചാരണത്തില്‍ ഡിജിപിക്ക് പരാതി നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അയോധ്യ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ‘യഥാര്‍ത്ഥ രാമന് സുന്നത്ത് ചെയ്തിരുന്നു, അഞ്ച് നേരവും നിസ്കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന രീതിയില്‍ ‘നമോ എഗെയിന്‍ മോദിജി’ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്. വി ഡി സതീശന്റെ ഫോട്ടോ വെച്ചാണ് പ്രചാരണം.