കൊച്ചി: വ്യാജ വോട്ടർമാരെ കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ്. വ്യാജ വിളയാട്ടം നടത്തിയെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവരുതെന്നും പ്രവർത്തകരുടെ വികാരം പാർട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫർസിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നൂറു കണക്കിന് പ്രവർത്തകന്മാരുടെ ചോരയും നീരുമാണ് യൂത്ത് കോൺഗ്രസെന്നും ഫർസൻ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു ഫർസിൻ മജീദ്.
ഫേസ്ബുക്ക് കുറിപ്പ്
നൂറു കണക്കിന് പ്രവർത്തകന്മാരുടെ ചോരയും നീരുമാണ് യൂത്ത് കോൺഗ്രസ്. പാർട്ടിക്കകത്ത് നിന്ന് ആരെങ്കിലും വ്യാജ വിളയാട്ടം നടത്തിയിട്ടുണ്ടെങ്കിൽ അവർ പിന്നെ പാർട്ടിയിൽ ഉണ്ടാവാൻ പാടില്ല.
വീടുവീടാന്തരം കയറി അമ്പത് രൂപ മെമ്പർഷിപ്പ് ഫീ വാങ്ങി കഷ്ടപ്പെട്ട് വോട്ട് ചേർത്ത പ്രവർത്തകന്മാരുടെ വികാരം പാർട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷ..!