യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന – ദേശീയ നേതാക്കളോടും കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു. അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ്, ജനറൽ സെക്രട്ടറി ശ്രാവൺ റാവു, സംസ്ഥാന പ്രസിഡന്റ് എന്നിവർക്കാണ് നിർദ്ദേശം