തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പുതിയ നീക്കവുമായി പൊലീസ്. പുതുതായി അംഗത്വം എടുത്തവരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കാൻ പൊലീസ് തുടങ്ങി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അംഗത്വം എടുത്തവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
ഇതുവരെ ഒന്നര ലക്ഷം ഫോൺ നമ്പറുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കൂടുതൽ സേവനദാതാക്കളോട് അവരുടെ ഫോൺ നമ്പറുകൾ ആവശ്യപ്പെട്ട് പോലീസ് കത്ത് നൽകിയിട്ടുണ്ട്.
അംഗത്വം എടുത്തവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാനും നിർദേശമുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പോലീസ് വീണ്ടും കത്തയച്ചു. ഇത് മൂന്നാം തവണയാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസ് കത്ത് നൽകുന്നത്.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രധാന കേസും ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പടെ ഏഴ് പേര്‍ പ്രതിയായ കേസാണ് ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനമായത്. കേസിലെ മുഖ്യകണ്ണി എം ജെ രജ്ഞു മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.