തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. അഞ്ചാം പ്രതി എം.ജെ രഞ്ജു കൂടി പിടിയിലായ ശേഷമായിരിക്കും രാഹുലിനെ വിളിപ്പിക്കുക. നിലവിൽ രഞ്ജു ഒളിവിലാണെന്ന നിഗമനത്തിലാണ് പൊലീസ്.രാഹുലിനെ ചോദ്യം ചെയ്ത് മതിയായില്ലെന്ന നിലപാടിലാണ് പൊലീസ്.