വ്യാജ ഐഡി കാർഡ് തട്ടിപ്പ് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞ്: ഡിവൈഎഫ്ഐ

Kerala

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാർഡ് നിർമ്മിച്ച് വോട്ട് ചെയ്ത സംഭവം ഞെട്ടൽ ഉളവാക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഒന്നര ലക്ഷത്തോളം വ്യാജ കാർഡുകള്‍ ഉണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കാർഡാണ് ഉണ്ടാക്കിയത്. രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അവര്‍ ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്നും വി കെ സനോജ് പറഞ്ഞു.

ബാംഗ്ലൂരിലെ കമ്പനിയാണ് ആപ് തയ്യാറാക്കിയത്. 22 കോടി രൂപ ഇതിനായി ചെലവഴിച്ചു. യൂത്ത് കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പിൻ്റെ ഭാഗം മാത്രമല്ല ഇതെന്നും വി കെ സനോജ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *