കാസർഗോഡ്: വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ സ്വദേശി ഉസ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ആർ ടി ഓ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. വ്യാജലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത ഡ്രൈവിംഗ് സ്കൂൾ ഉടമ ശ്രീജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാജ ലൈസൻസ്: ഡ്രൈവിംഗ് സ്കൂൾ ഉടമയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ
