കോഴിക്കോട്: പെട്രോൾ വില വർദ്ധന മൂലം പ്രയാസങ്ങൾ അനുഭവിക്കുന്ന ഇരുചക്ര വാഹന ഉടമകൾക്ക് ഫാക്ടറി വിലക്ക് ഹെൽമെറ്റ് ലഭിക്കുന്നതിന് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഹെൽമറ്റ് വിപണനമേള നടത്തുന്നു. കോഴിക്കോട് സിറ്റി മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ “ഹെൽമറ്റ് ധരിക്കൂ – ജീവൻ രക്ഷിക്കൂ” എന്ന ക്യാമ്പയിന്റെ ഭാഗമായി ടർട്ടിൽ ഹെൽമെറ്റ് കമ്പനി നടത്തുന്ന നാലാമത്തെ പദ്ധതിയാണ് വിപണന മേള. കോഴിക്കോട്ടെ കമ്പനി ഷോറൂം ആയ ബീച്ചിലുള്ള ഇറ്റാലിക്ക ട്രേഡിങ് കമ്പനിയിലാണ് മേള. (കോഴിക്കോട് വലിയങ്ങാടിയിലുള്ള ഖലീഫ മസ്ജിദിന് സമീപം.9349110915, 8086661603) ആവശ്യക്കാർക്ക് ഷോറൂമിൽ വന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണി വരെ വാങ്ങാൻ സൗകര്യത്തിന് പ്രത്യേകം കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 17 മുതൽ 30 വരെ 12 ദിവസം നീണ്ടുനിൽക്കുന്ന വിപണമേളയിൽ (ഞായർ ഒഴികെ). മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്ന ഐഎസ്ഐ, ഐഎസ്ഒ മാർക്കുള്ള 22ലധികം മോഡലുകളിൽ ഹെൽമറ്റുകൾ ലഭ്യമാണ്.
മാധ്യമ വാർത്തയിലൂടെ അറിഞ്ഞ് മുതിർന്ന ഭിന്നശേഷിക്കാരൻ എസ് അബ്ദുൽ റസാക്കിന് ടർട്ടിൽ ഹെൽമെറ്റ് കമ്പനി സ്പോൺസർ ചെയ്ത ഹെൽമറ്റും, ഫെയ്സ് ഷീൽഡും, മൂന്നുമാസം ഇന്ധനം നിറയ്ക്കാനുള്ള തുകയും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി പത്രസമ്മേളനത്തിന് മുൻപ് ഇവിടെവെച്ച് കൈമാറി.
19-09-2019ൽ കോഴിക്കോട് കിഡ്സൺ കോർണറിലെ ചടങ്ങിൽ വച്ച് ടൂവീലറിൽ സുരക്ഷിതമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് തിരഞ്ഞെടുത്ത അർഹരായവർക്ക് സൗജന്യമായി ഹെൽമെറ്റ് വിതരണംനടത്തി.
കടലുണ്ടിയിൽ രക്ഷാപ്രവർത്തനം നടത്തിയ തറയിൽ രതീഷിന് ഹെൽമെറ്റും
കാഷ് അവാർഡും, സ്വർണനാണയവും നൽകി കമ്പനി ആദരിച്ചു. വെള്ളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത എന്നീ ഫയർ സ്റ്റേഷനുകളിൽ ടർട്ടിൽ കമ്പനിയുടെ ഫേസ് ഷിൽഡുകൾ അഗ്നിശമനസേന അംഗങ്ങൾക്ക് വിതരണം നടത്തിയിരുന്നു. പത്രസമ്മേളനത്തിൽ
എം ഐ അഷ്റഫ് പ്രസിഡന്റ് സിറ്റി മർച്ചന്റ് അസോസിയേഷൻ & മാനേജിംഗ് ഡയറക്ടർ ടർട്ടിൽ ഹെൽമെറ്റ് കമ്പനി.
എം എൻ ഉല്ലാസൻ,
ജനറൽ സെക്രട്ടറി, സിറ്റി മർച്ചന്റ് അസോസിയേഷൻ,
സി കെ ബാബു ട്രഷറർ,
ബിജോയ് ഭരതൻ മാനേജർ, ടർട്ടിൽ ഹെൽമെറ്റ് കമ്പനി – ഡൽഹി തുടങ്ങിയവർ പങ്കെടുത്തു.