ഏഴിക്കര സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ തിരുനാൾ മഹാമഹം ഫെബ്രുവരി 4 മുതൽ നടക്കും. ഫെബ്രുവരി ഒന്നു വരെ ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടാകും. ഫെബ്രുവരി 2 വൈകുന്നേരം 5:30ന് തിരുനാളിന് കൊടിയേറും. വേരി. റവ ജോസ് പുതിയേടത്ത് കാർമികത്വം വഹിക്കും. വൈകുന്നേരം 6 മണി മുതൽ വിശുദ്ധ കുർബാന നടക്കും.റവ. ഫാദർ പ്രിൻസ് പടമാട്ടുന്മൽ റവ ഫാദർ മിഥുൻ മെന്റസ് പ്രസംഗിക്കും.തുടർന്ന് കുടുംബ യൂണിറ്റുകളുടെ വിവിധ കലാപരിപാടികൾ നടക്കും. ഫെബ്രുവരി 3ന് തിരുനാൾ മഹാമഹത്തിന്റെ ഭാഗമായി അമ്പുതിരുനാൾ നടക്കും. രാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാനയും അതിനുശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടത്തുകയും ചെയ്യും. വൈകുന്നേരം നാലുമണിക്ക് ജപമാലയും 4: 45 ന് തിരുനാൾ കുർബാനയും നടക്കും. റവ. ഫാദർ. ജോസ് മണ്ടാനത്ത് കാർമികത്വം വഹിക്കും. റവ. ഫാദർ കുര്യാക്കോസ് മുണ്ടാടൻ പ്രസംഗിക്കും. തുടർന്ന് അതിമനോഹരമായ ആകാശ വിസ്മയം നടക്കും. പെരുന്നാൾ ദിനത്തിൽ രാവിലെ കുർബാനയും ജപമാല സമർപ്പണവും ഉണ്ടാകും. തിരുനാൾ കുർബാനയ്ക്ക് റവ. ഫാദർ ജോപോൾ കിരിയാന്തൻ മുഖ്യ കാർമികത്വം വഹിക്കും. ഫാദർ. ജോസഫ് പാറേക്കാട്ടിൽ പ്രസംഗിക്കും. തുടർന്ന് ഗാനമേള അരങ്ങേറും. ഫെബ്രുവരി 5ന് മരിച്ച വിശ്വാസികളുടെ അനുസ്മരണം നടക്കും.
ഏഴിക്കര സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ തിരുനാൾ മഹാമഹം ഫെബ്രുവരി 4 മുതൽ
