കാക്കനാട് ജലാറ്റിന്‍ കമ്പനിയില്‍ സ്ഫോടനം; ഒരാൾ മരിച്ചു

Breaking Kerala

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശി രാജന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബോയിലറിലാണ് പൊട്ടിത്തെറി നടന്നത്.

ഈ കമ്പനിയില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. രാസവസ്തുക്കള്‍ സൂക്ഷിച്ച ടിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. രാസ പ്രതിവര്‍ത്തനമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *