തിരുവനന്തപുരം: ഈ വര്‍ഷം നടത്തുന്ന പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രമാറ്റം ഈ തവണ അനുവദിക്കില്ലെന്ന് സാങ്കേതിക സര്‍വകലാശാല.കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷവും സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പരീക്ഷാ കേന്ദ്രം നല്‍കേണ്ടതില്ലെന്ന് സര്‍വകലാശാല തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള പുനര്‍മൂല്യനിര്‍ണ്ണയ റീഫണ്ട് ഈ സാമ്ബത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകും. വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്.സെമസ്റ്റര്‍ പരീക്ഷയില്‍ വിജയിച്ചാലും ഇന്റേണല്‍ മാര്‍ക്ക് കുറവായതിനാല്‍ പരീക്ഷകളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ‘ലോ പാസ് ഗ്രേഡ്’ നല്‍കി വിജയിപ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.