പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജികിനെതിരായ കേന്ദ്ര അന്വേഷണത്തെ പറ്റി അറിഞ്ഞിട്ടില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.
ന്യായവും നീതിയും ഇല്ലാത്ത നടപടിയാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയത്തിന് വഴിതെളിക്കാനാണ് അന്വേഷണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം അന്വേഷണങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.