തളിപറമ്പ് : ബ്രിട്ടനുള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി പത്തുകോടിയോളം രൂപ ഉദ്യോഗാര്‍ത്ഥികളില്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന സഹോദരന്‍മാര്‍ കോടതിയില്‍ കിഴടങ്ങി.പുളിമ്ബറമ്ബ് കരിപ്പൂല്‍ കരിക്കാപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. തളിപറമ്ബ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
തളിപ്പറമ്ബ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്‌സ് ട്രാവല്‍ കമ്ബനി ഉടമകളായ ഇവര്‍ നൂറിലേറെ പേരില്‍ നിന്നായി വിദേശ തൊഴില്‍വിസക്ക് ആറുലക്ഷം മുതല്‍ 10 ലക്ഷം വരെ വാങ്ങിയിരുന്നു.
തളിപ്പറമ്ബ് ചിറവക്കിലെ കോംപാസ് പോയിന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ ടോമിയുടെ മകന്‍ അനൂപ് ടോമി 2022 ഡിസംബര്‍ 31 ന് എര്‍ണാകുളത്ത് ആത്മഹത്യ ചെയ്തിരുന്നു.
യു.കെ. ബെല്‍ജിയം വിസ വാഹഗ്ദാനം ചെയ്ത് ചെയ്ത പ്രതികള്‍ 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അനൂപില്‍ നിന്നും 6.5 ലക്ഷം രൂപ വാങ്ങുകയും വിസയോ പണമോ നല്‍കാതെ വഞ്ചിക്കുകയും ചെയ്ത മനോവിഷമത്തിലാണ് അനൂപ് ആത്മഹത്യ ചെയ്തത്.
ഇവര്‍ക്കെതിരെ 10 പരാതികളാണ് തളിപ്പറമ്ബ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ വെണ്ണായപ്പള്ളി വീട്ടില്‍ ഡാനി തോമസിന് യു.കെയില്‍ ട്രക്ക് ഡ്രൈവറുടെ വിസ വാഗ്ദാനം ചെയ്ത് 2021 വര്‍ഷം മെയ് 24 മുതല്‍ സെപ്തംബര്‍ 8 വരെയുള്ള കാലയളവില്‍ 6.50 ലക്ഷം രൂപയും കേളകം അടക്കാത്തോടിലെ പള്ളിവാതുക്കല്‍ എബി എബ്രഹാമിനോട് 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ യു.കെ യില്‍ വേര്‍ഹൗസ് ഹാന്‍ഡ്‌ലര്‍ തസ്തിക വാഗ്ദാനം ചെയ്ത് 5.75 ലക്ഷം രൂപയും കൂത്തുപറമ്ബ് ആമ്ബിലോട്ടെ പാറയില്‍ വീട്ടില്‍ എന്‍.വി.പ്രശാന്തില്‍ നിന്നും യു.കെയില്‍ വേര്‍ഹൗസ് ഹാന്‍ഡ്‌ലറായി ജോലി വാഗ്ദാനം ചെയ്ത് 2022 ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള സമയത്ത് 6 ലക്ഷം രൂപയും കാസര്‍ഗോഡ് പാലാവയല്‍ നിരത്തുംതട്ടിലെ ജോയറ്റ് ജോസഫിന്റെ കയ്യില്‍ നിന്നും ബെല്‍ജിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 5.70 ലക്ഷം രൂപ 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെ കൈപ്പറ്റിയെന്നും പരാതിയുണ്ട്.
2021 ഒക്ടോബറില്‍ തന്നെ ഈ സ്ഥാപനത്തിനെതിരെ പരാതിയുമായി ആളുകള്‍ രംഗത്തുവന്നിരുന്നുെവങ്കിലും തളിപറമ്ബ് പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്ന പരാതി വ്യാപകമാണ്.
അന്ന് തന്നെ കേസെടുത്തിരുന്നുവെങ്കില്‍ അനൂപ് ടോമിയുടെ അത്മഹത്യപോലും ഒഴിവാക്കാന്‍ കഴിയുമായിരുന്നുെവന്നും പരാതിക്കാര്‍ പറയുന്നു. നൂറിലധികം പേരില്‍ നിന്നും 10 കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് ആരോപണം.
ഇങ്ങനെ തട്ടിയെടുത്ത പണം കൊണ്ടു പ്രതികള്‍ പുളിപ്പറമ്ബില്‍ കോടികള്‍ വിലവരുന്ന ആഡംബരവീട് നിര്‍മിച്ചതായുളള വാര്‍ത്തകളും പുറത്തുവന്നിരുന്നു.തളിപറമ്ബ് പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സഹോദരങ്ങളെ കണ്ടെത്താന്‍കഴിയാത്തത് വന്‍ വിവാദമായിരുന്നു. പൊലിസിന്റെ ഒത്താശയോടെയാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്നായിരുന്നു പണം നഷ്ടപ്പെട്ടവരുടെ ആരോപണം.