ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ നടന്ന അജാക്‌സും മക്കാബി ടെല്‍ അവീവും തമ്മിലുള്ള യൂറോപ്പ് ലീഗ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി നടന്ന അക്രമത്തില്‍ നിരവധി ഇസ്രായേല്‍ ആരാധകര്‍ക്ക് പരിക്കേറ്റു. മത്സരത്തിന് ശേഷം ആരാധകരെ നാട്ടിലെത്തിക്കാന്‍ ഡച്ച് തലസ്ഥാനത്തേക്ക് വിമാനങ്ങള്‍ അയയ്ക്കുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
നെതര്‍ലന്‍ഡ്സിന്റെയും ഇസ്രായേലിന്റെയും നേതാക്കള്‍ ജൂതവിരുദ്ധരെന്ന് വിളിച്ചാണ് ആക്രമിച്ചത്. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. 62 പേരെ അറസ്റ്റ് ചെയ്തതായും ഡച്ച് പൊലീസ് അറിയിച്ചു.