ഏറ്റുമാനൂർ : വിശ്വഹിന്ദു പരിഷത്തിന്റെയും ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഏറ്റുമാനൂർ ഗണേശോത്സവംത്തിന്റ ഭാഗമായുള്ള
മഹാനിമഞ്‌ജന ഘോഷയാത്ര ഓഗസ്റ്റ് 25 -ന് വൈകുന്നേരം 5 – മണിക്ക് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനിയിൽ നിന്നും പൂവത്തുംമൂട്ടിലെ ആറാട്ടുകടവിലേക്ക് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അന്നേദിവസം വൈകുന്നേരം നാലിന് ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ,കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,കളത്തൂർ ചാലപള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,വെമ്പള്ളി ദേവീക്ഷേത്രം , ചൂരക്കുളങ്ങര ദേവി ക്ഷേത്രം ,
പായിക്കാട് പുത്തൂർ ദുർഗ്ഗാ ക്ഷേത്രം ,വേദഗിരി വേദവ്യാസ ക്ഷേത്രം ,കട്ടച്ചിറ അന്നപൂർണേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര താലപ്പൊലികളുടെയും നാമ സങ്കീർത്തനങ്ങളുടെയും അകമ്പടിയോടെ
വൈകുന്നേരം അഞ്ചിന് മഹാശോഭ യാത്രയായി ഏറ്റുമാനൂർ ക്ഷേത്ര മൈതാനിയിൽ സംഗമിച്ച് പുവത്തുംമൂട്ടിലെ
ആറാട്ട് കടവിലേക്ക് പുറപ്പെടും.
ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം പാലാ അരുണപുരം രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീതസം ഗാനന്ദ ഉദ്ഘാടനം ചെയ്യും.മാരിയമ്മൻകോവിൽ മേൽശാന്തി മുട്ടത്ത്മന ശ്രീകുമാർ നമ്പൂതിരി അധ്യക്ഷത വഹിക്കും.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തും. മിനി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേനത്തിൽ വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സമ്പർക്ക പ്രമുഖ് പി.എൻ.എസ്. നമ്പുതിരി, നഗരസഭാ കൗൺസിലർ ഉഷാ സുരേഷ്, ബജ്രംഗ്ദൾ വൈക്കം സംഘടനാ ജില്ലാ സംയോജകൻ പി.കെ.രതീഷ് കുമാർ ,വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജോ.സെക്രട്ടറി മോഹൻചന്ദ്രൻ നായർ , ജെ.ജയകുമാർ , എം.ഒ. മനു, മോൻസി, സഹസ്രനാമ അയ്യർ
തുടങ്ങിയവർ പങ്കെടുത്തു.