ഏറ്റുമാനൂർ: നഗരസഭയിൽ തർക്കങ്ങളും വിവാദങ്ങളുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെ നഗരസഭയിലെ സൈറണെ ചൊല്ലിയും തർക്കം. അതേസമയം സൈറൺ നിലച്ചിട്ട് മാസങ്ങളായി.വയറിംഗിലെ ചെറിയ തകരാറാണ് കാരണമെന്നാണ് പറയപ്പെടുന്നത്. തകരാർ പരിഹരിക്കാൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പറഞ്ഞത്. എന്നാൽ സൈറണ് തകരാറുകളൊന്നുമില്ലെന്നും ശബ്ദ മലിനീകരണം ഉണ്ടാകുമെന്ന കാരണം പറഞ്ഞ് നഗരസഭ സെക്രട്ടറി ഓഫ് ചെയ്തു വച്ചിരിക്കുകയാണെന്നും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. വിശ്വനാഥൻ പറഞ്ഞു.
സൈറണിന്റെ പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സണും സെക്രട്ടറിക്കും താൻ കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. 60 സെക്കൻഡാണ് സൈറൺ മുഴങ്ങുന്നത് ഇത് 30 സെക്കൻഡായി ചുരുക്കി സമയ ക്രമീകരണം നടത്തിയ ശേഷമേ പുനഃസ്ഥാപിക്കാൻ കഴിയുവെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
.