എറണാകുളം രാമമംഗലത്ത് വൃദ്ധദമ്ബതികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.
വൃദ്ധദമ്ബതികളായ വര്‍ഗീസ്, ഏലിയാമ്മ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റതായി വാര്‍ത്ത പുറത്തു വന്നത്. ഇരുവര്‍ക്കും സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്തുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.