എറണാകുളത്ത് ഒരു കുടുംബത്തിലെ നാല് പേരെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു

Breaking Kerala

എറണാകുളം: എറണാകുളം കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ അയല്‍വാസിയായ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു.എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകൻ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു.

അയല്‍വാസികള്‍ തമ്മിലുളള പ്രശ്നമാണ് വീടുകയറി ആക്രണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പൊലീസ് കസ്റ്റിഡിയിലെടുത്ത അനൂപിനെതിരെ മുന്പും പരാതി ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *