കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ മര്‍ദിച്ച് വിദ്യാര്‍ത്ഥി. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനെ മര്‍ദിച്ചത്.കോളേജിലെ അധ്യാപകന്‍ നിസാമുദ്ദീനുനേരെയാണ് അതിക്രമം ഉണ്ടായത്. പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നാണ് അതിക്രമത്തിനിരയായ അധ്യാപകന്‍ പറയുന്നത്.
കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥിയുടെ രണ്ടാം വര്‍ഷം ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീന്‍. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നും അധ്യാപകന്‍ നിസാമുദീന്‍ പറഞ്ഞു. ഹാജര്‍ കുറവായതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായും അധ്യാപകന്‍ പറഞ്ഞു.