കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോ കോളേജ് കാമ്ബസില്‍ കെ.എസ്.യു സ്ഥാപിച്ച ബോര്‍ഡ് എടുത്ത് മാറ്റി പൊലീസ്.കെ.എസ്.യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ് പൊലീസെത്തി എടുത്തുമാറ്റിയത്. രണ്ട് കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ക്യാമ്ബസിനകത്ത് വിദ്യാര്‍ത്ഥികള്‍ തമ്ബടിച്ചതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
‘മോദി ഗോ ബാക്ക്’ എന്നെഴുതിയ ബോര്‍ഡാണ് ഉച്ചയോടെ കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്ബസില്‍ സ്ഥാപിച്ചത്. പൊലീസ് എത്തി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് തന്നെ ആളുകളെ വരുത്തി ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.
മോദിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്ബസില്‍ നേരിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്ബസിലേക്കെത്തുകയും സേവ് ലക്ഷദ്വീപ്, സേവ് മണിപ്പൂര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് ക്യാമ്ബസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. മഹാരാജാസ് ഗ്രൗണ്ട് ജങ്ഷനില്‍നിന്ന് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് 1.3 കിലോമീറ്റര്‍ ദൂരം തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ.