കൊച്ചി: എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാടവനയിലെ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി (കുഫോസ്)യിലെ ലേഡീസ് ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങളാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്താൻ ശ്രമിച്ചത്. അധികൃതരുടെ പരാതിയിൽ പനങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്.
എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽക്യാമറ; പൊലീസ് അന്വേഷണം ആരംഭിച്ചു
