കണ്ണൂർ: മുൻ ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടന തീരുമാനിച്ചത് പോലെ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
നവകേരള സദസ്സിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യപ്പെട്ടിട്ടില്ല, ഗണേഷിനു മന്ത്രിയാകുന്നതിൽ ഒരു തടസ്സവും ഇല്ലെന്നും വിചാരണ നേരിടുന്നത് കൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.