ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
ഒരു സംസ്ഥാനത്തെ ഗവർണർ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതും പെരുമാറേണ്ടതും. ഗവർണർക്ക് എന്തോ സംഭവിച്ചിരിക്കുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഗവർണറെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.