തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാമെന്നും അതുകൊണ്ടൊന്നും വോട്ട് വീഴില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ പി ജയരാജന്റെ വിമർശനം.
വി ഡി സതീശനെതിരെയും ഇ പി ജയരാജൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വ്യവഹാരം നടത്തി ആളാകാൻ ശ്രമിക്കുന്ന ചിലരുണ്ടായിരുന്നു. വി ഡി സതീശൻ അങ്ങനെ തരം താഴരുത്. ശല്യക്കാരനായ വ്യവഹാരിയെന്ന പേര് അത്ര നല്ലതല്ല. നശീകരണ വാസന പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. ഇത്രവലിയ തോൽവി വേറെ ഇല്ല. സ്ഥിരം കേസ് കൊടുക്കാൻ നടക്കുന്ന താടിയും മുടയും വളർത്തിയ ചിലരുടെ പിൻഗാമിയായി സതീശൻ മാറരുതെന്നും അദ്ദേഹം അറിയിച്ചു.