കൊച്ചി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് ഓര്ഗനൈസേഷന്(ഇ.പി.എഫ്.ഒ.) പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഉയര്‍ന്ന പി.എഫ്.പെന്‍ഷനായി ഓപ്ഷന് നല്കി കൂടുതല്‍ തുക പെന്ഷന് ഫണ്ടിലേക്ക് അടച്ചവരുടെയും പെന്ഷന് ‘പ്രോ റാറ്റാ’ പ്രകാരമായിരിക്കും നിശ്ചയിക്കുക എന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.
ഇത്തരത്തില്‍ പെന്ഷന് നിശ്ചയിച്ചാല്‍ അര്‍ഹമായതിനെക്കാള്‍ കുറഞ്ഞ തുകയായിരിക്കും പെന്‍ഷനായി ലഭിക്കുക എന്ന് കാട്ടിയാണ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി വി.ആര് ബാലു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവന് ഹര്ജിക്കാരന് ഉയര്‍ന്ന പെന്ഷന് ലഭിക്കുന്നതിനായി 28.29 ലക്ഷം രൂപയടച്ചാല്‍ മാസം എത്രരൂപ പെന്‍ഷനായി ലഭിക്കുമെന്ന് അറിയിക്കാന്‍ ഇ.പി.എഫ്.ഒ.ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
2022 ലാണ് ഹര്‍ജിക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഉയര്‍ന്ന പെന്ഷന് ലഭിക്കുന്നതിനായി പെന്ഷന് ഫണ്ടിലേക്ക് ഏപ്രില്‍ 30-നകം 28,29,782 രൂപ അടയ്ക്കണമെന്ന് കാട്ടി ഹര്ജിക്കാരന് ഇ.പി.എഫ്.ഒ നോട്ടീസ് നല്‍കിയിരുന്നു. ഈ തുക അടച്ചാല്‍ മാസം 52,361 രൂപ തനിക്ക് പെന്‍ഷനായി ലഭിക്കേണ്ടതാണ്. എന്നാല്‍, പ്രോ റാറ്റ സ്കീം പ്രകാരം പെന്ഷന് നിശ്ചയിച്ചാല്‍ പെന്‍ഷനായി ലഭിക്കുക 31,161 രൂപയായിരിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇത് നിയമപരമല്ലെന്നും സുപ്രീംകോടതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് ഓര്ഗനൈസേഷന് കേസില്‍ പുറപ്പെടുവിച്ച ഉത്തരവിന് എതിരാണെന്നും ഹര്‍ജിക്കാരനായി ഹാജരായ അഡ്വ. പി.എന്‍ മോഹനന് വാദിച്ചു. കൊച്ചി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് ഓര്ഗനൈസേഷന്(ഇ.പി.എഫ്.ഒ.) പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഉയര്‍ന്ന പി.എഫ്.പെന്‍ഷനായി ഓപ്ഷന് നല്കി കൂടുതല്‍ തുക പെന്ഷന് ഫണ്ടിലേക്ക് അടച്ചവരുടെയും പെന്ഷന് ‘പ്രോ റാറ്റാ’ പ്രകാരമായിരിക്കും നിശ്ചയിക്കുക എന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.
2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്ക് അവസാന 60 മാസം ലഭിച്ച ശമ്പളത്തിന്റെ ശരാശരി കണക്കിലെടുത്താണ് പെന്ഷന് അനുവദിക്കേണ്ടതെന്നാണ് പെന്ഷന് സ്കീമില്‍ പറയുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന പെന്ഷന് കിട്ടുന്നതിനുവേണ്ടി ശമ്പളത്തിനാനുപാതികമായി പെന്ഷന് ഫണ്ടിലേക്ക് തുക അടച്ചവരുടെ പെന്ഷന് പ്രോ റാറ്റ പ്രകാരം നിശ്ചയിച്ചാല്‍ അര്‍ഹമായ പെന്ഷന് ലഭിക്കില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.