ചൊവ്വയിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇലോൺ മസ്ക്; മാർസ് ലിങ്ക് പദ്ധതിയമായി സ്പേസ് എക്സ്

Technology

മാർസ്‌ലിങ്ക് എന്ന പേരിൽ ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിച്ച് സ്‌പേസ് എക്‌സ്. ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന ഉപഗ്രഹങ്ങളുടെ സു​ഗമമായ പ്രവർത്തനങ്ങൾക്ക് ചൊവ്വയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നത് വഴി സഹായകമാകുമെന്നാണ് കരുതുന്നത്. നാസയുടെ നേതൃത്വത്തിലുള്ള മാർസ് എക്‌സ്‌പ്ലോറേഷൻ പ്രോഗ്രാം അനാലിസിസ് ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇലോൺ മസ്‌ക് തന്റെ പദ്ധതി അവതരിപ്പിച്ചത്.

മാർസ്‌ലിങ്ക് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിൽ സ്‌പേസ് എക്‌സിന്റെ ഉപഗ്രഹങ്ങൾ വഴിയാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ബ്ലൂ ഒറിജിൻ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ കമ്പനികളും സമാനാശയവുമായി നാസയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *